പനജി: കേരളത്തിൽ ജനിച്ചു വളർന്ന പലരെക്കാളും നന്നായി മുണ്ടുടുക്കാൻ തനിക്ക് അറിയാം എന്നതാണ് പലരുടെയും യഥാർഥ പ്രശ്നമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
യുപിക്കാരനായ ആരിഫ് മുഹമ്മദ് ഖാനു കേരളത്തിലെ സാഹചര്യങ്ങൾ അറിയില്ലെന്ന മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വിവാദ പരാമർശത്തിനാണ് ഗവർണർ ഇങ്ങനെ മറുപടി നൽകിയത്.
ഗോവ ഗവർണറും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമായ പി.എസ്.ശ്രീധരൻപിള്ളയുടെ സാന്നിധ്യത്തിലായിരുന്നു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക