ന്യൂഡൽഹി: പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി കോർപറേഷനിലേക്ക് ഡിസംബർ 4നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ആസിഫ് മുഹമ്മദ് ഖാന്റെ മകൾ ആരിബ ഖാൻ ഷഹീൻബാഗിലെ കോൺഗ്രസ് സ്ഥാനാർഥിയാണ്.
‘സ്ത്രീകൾ സാരിയിലും സൽവാർ സ്യൂട്ടിലും സുന്ദരികളായി കാണപ്പെടുന്നു. എന്റെ കണ്ണിൽ അവർ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളായാണ് കാണപ്പെടുന്നത്’’: വിവാദ പ്രസ്താവനയുമായി ബാബാ രാംദേവ്
തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയില്ലാതെ ജാമിയ നഗറിൽ യോഗം നടത്തുകയും ഇതു തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആസിഫ് പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തതായി ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക