ഫാറൂഖ് അബ്ദുള്‍ റഹ്മാന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പൊരിവെയില് ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തുന്നു. ഇന്ദ്രന്‍സും സുരഭി ലക്ഷ്മിയുമാണ് പ്രധാനവേഷത്തില്‍.
തണലേ ഇല്ലാത്ത ഭൂമിയില്‍ ജീവിക്കേണ്ടി വരുന്ന ജന്മങ്ങളുടെ പ്രതിനിധിയായ അപ്പുവിനെ കുറിച്ചാണ് കഥ. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ക്ക് വിശ്വസനീയമായ സത്യങ്ങള്‍ സാക്ഷ്യം പറയും.
സാധാരണക്കാരന്റെ ജീവിതം സാധാരണക്കാര്‍ക്ക് വേണ്ടി ലളിതമായ ചലചിത്ര ഭാഷയില്‍ പകര്‍ത്തിയ ചിത്രം എന്നും പറയാമെന്നും സംവിധായകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക