നടൻ രാജേഷ് മാധവൻ സംവിധായകനാകുന്നു. ‘ന്നാ താൻ കേസ് കൊട് ‘എന്ന ചിത്രത്തിലെ പ്രകടനത്തോടെ ഏറെ ആരാധകരുണ്ടായ നടനാണ് രാജേഷ് . ഇപ്പോളിതാ തന്റെ ചിത്രത്തിനായി അധികം കാത്തിരിക്കേണ്ടിവരില്ലെന്ന പ്രഖ്യാപനം നടത്തി രാജേഷ് മാധവൻ തന്നെ രംഗത്തെത്തിയിരിക്കുയാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററടക്കം പുറത്തുവിട്ട രാജേഷ് ചിത്രീകരണം ഉടൻ തുടങ്ങും എന്നും അറിയിച്ചിട്ടുണ്ട്.
‘പെണ്ണും പൊറാട്ടും’ എന്നാണ് ചിത്രത്തിന്റെ പേര്. എസ് ടി കെ ഫ്രെയ്ംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുക. എല്ലാരും കൂടെ ഉണ്ടാവണമെന്നും നടന്നു വന്ന വഴികള്‍ക്കു നന്ദിയെന്നും ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ആദ്യ ചിത്രത്തിന്റെ വിവരങ്ങൾ രാജേഷ് മാധവൻ പുറത്തുവിട്ടത്. കോമഡി ഡ്രാമ എന്റർടെയിനറാകും ചിത്രമെന്ന ഉറപ്പും സംവിധായകൻ നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക