വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രയും ഉത്തർപ്രദേശും തമ്മിലാണ് മത്സരം. ഈ മത്സരത്തിൽ മഹാരാഷ്ട്ര ബാറ്റ്സ്മാൻ ഋതുരാജ് ഗെയ്ക്വാദ് ഒരോവറിൽ ഏഴ് സിക്സറുകൾ പറത്തി ചരിത്രം സൃഷ്ടിച്ചു.
മത്സരത്തിന്റെ 49-ാം ഓവറിലാണ് ഋതുരാജ് ഗെയ്ക്വാദ് ഈ നേട്ടം കൈവരിച്ചത്. ഒരു ഓവറിൽ ആറ് പന്തുകൾ മാത്രമേ ഉള്ളൂ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും, അപ്പോൾ എങ്ങനെയാണ് ഋതുരാജ് ഗെയ്ക്വാദ് ഏഴ് സിക്സറുകൾ അടിച്ചത്.
മഹാരാഷ്ട്രയും ഉത്തർപ്രദേശും തമ്മിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഉത്തർപ്രദേശ് ബൗൾ ചെയ്യാൻ തീരുമാനിച്ചു. ആദ്യ ഇന്നിംഗ്സിലെ 49-ാം ഓവർ എറിയാൻ ഉത്തർപ്രദേശിൽ നിന്നാണ് ശിവ സിംഗ് എത്തിയത്. ഓവറിലെ ആദ്യ 4 പന്തിൽ ഋതുരാജ് 4 സിക്സറുകൾ പറത്തി.
ഓവറിലെ അഞ്ചാം പന്ത് ശിവ സിംഗ് നോ ബോളാക്കി എറിഞ്ഞപ്പോൾ ആ പന്തിലും ഋതുരാജ് സിക്സ് പറത്തി. ഓവറിലെ 4 പന്തിൽ അഞ്ച് സിക്സറുകൾ. ശേഷിക്കുന്ന രണ്ട് പന്തിലും സിക്സറടിച്ച് റിതുരാജ് ചരിത്രം സൃഷ്ടിച്ചു.
ഓവറിൽ ആകെ 43 റൺസാണ് അടിച്ചെടുത്തത്. മത്സരത്തിൽ 159 പന്തിൽ 10 ഫോറും 16 സിക്സും സഹിതം 220 റൺസാണ് റിതുരാജ് ഗെയ്ക്വാദ് നേടിയത്. വാർത്തയാകുന്നതുവരെ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സ് മാത്രമാണ് അവസാനിച്ചത്. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 330 റൺസാണ് മഹാരാഷ്ട്ര നേടിയത്. ഉത്തർപ്രദേശ് ടീം ഇപ്പോൾ ബാറ്റ് ചെയ്യുകയാണ്.
6⃣,6⃣,6⃣,6⃣,6⃣nb,6⃣,6⃣
Ruturaj Gaikwad smashes 4⃣3⃣ runs in one over! 🔥🔥
Follow the match ▶️ https://t.co/cIJsS7QVxK…#MAHvUP | #VijayHazareTrophy | #QF2 | @mastercardindia pic.twitter.com/j0CvsWZeES
— BCCI Domestic (@BCCIdomestic) November 28, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക