ഭര്‍ത്താവിനൊപ്പം മകൻ സായ് കൃഷ്ണയുടെ 12-ാം ജന്മദിനം സകുടുംബം ആഘോഷമാക്കി നടി നവ്യ നായർ . സന്തോഷ് മേനോൻ, നവ്യയുടെയും സന്തോഷിന്റെയും അമ്മമാർ, ബന്ധുക്കൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.
മകന് അച്ഛനും അമ്മയും ചേർന്നുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നവ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
മകന് ജന്മദിന സമ്മാനമായി ലഭിച്ച പുതിയ റിസ്റ്റ് ബാൻഡിന്റെ ചിത്രവും നവ്യ പോസ്റ്റ് ചെയ്തു. റിമി ടോമി, മന്യ, ലക്ഷ്മി നക്ഷത്ര തുടങ്ങിയവർ സായ് കൃഷ്ണയ്ക്ക് ആശംസകളുമായി എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക