Home LATEST NEWS ധ്യാൻ ശ്രീനിവാസൻ്റെ ‘വീകം’ ഡിസംബർ 9ന് തിയറ്ററുകളിലേക്ക് എത്തും

ധ്യാൻ ശ്രീനിവാസൻ്റെ ‘വീകം’ ഡിസംബർ 9ന് തിയറ്ററുകളിലേക്ക് എത്തും

സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ഫാമിലി ത്രില്ലർ ചിത്രമാണ് ‘വീകം’. ധ്യാൻ ശ്രീനിവാസണ് നായകനായി എത്തുന്ന ചിത്രത്തിൽ ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ്‌ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്.

ഇപ്പോൾ ഇതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ 9ന് ആണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. തീർത്തുമൊരു പൊലീസ് സ്റ്റോറി പറയുന്ന വീകം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്.

Also Read :   ചുരത്തിൽ ബ്രേക്ക്‌ നഷ്ടപ്പെട്ടു; ബസ് നിയന്ത്രിച്ച് ഡ്രൈവർ രക്ഷിച്ചത് 36 ജീവൻ