കരുനാഗപ്പള്ളി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പുതിയകാവ് രാജീവ് നിവാസിൽ സജീവ് (35) ആണ് അറസ്റ്റിലായത്.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പെൺകുട്ടിക്കു മറ്റു ബന്ധം ഉണ്ടെന്നാരോപിച്ച് ഇയാൾ വിവാഹത്തിൽ പിൻമാറിയതോടെ യുവതി പരാതി നൽകുകയായിരുന്നു.
ഇൻസ്പെക്ടർ വി.ബിജു, എസ്ഐമാരായ എം.സുജാതൻ പിള്ള, ശ്രീകുമാർ, എഎസ്ഐ ഷാജിമോൻ, സിപിഒ ആഷിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക