ചര്‍മ്മസംരക്ഷണത്തിന് അത്യുത്തമമാണ് റോസ് വാട്ടര്‍. പല ചര്‍മ്മ പ്രശ്നങ്ങളും പരിപഹരിക്കാന്‍ ഇത് ഗുണം ചെയ്യുന്നു. ഇനി റേസ് വാട്ടര്‍ വിപണയില്‍ നിന്നും വാങ്ങേണ്ട. അത് വീട്ടില്‍ തന്നെ ഉണ്ടാക്കാം.
ഒരു കപ്പ് റോസാപ്പൂവിന്റെ ഇതളുകള്‍ എടുക്കുക. രണ്ടോ മൂന്നോ റോസാപ്പൂക്കളാണ് ആവശ്യമായി വരുന്നത്. കഴുകി വ്യത്തിയാക്കിയ ഇതളുകള്‍ ഒരു പാത്രത്തില്‍ ഇടുക. ഇതിലേക്ക് ഇതളുകള്‍ മുങ്ങി കിടക്കുന്ന വിധം വെള്ളം ഒഴിക്കാം. വെള്ളം അധികമാകാതെ ശ്രദ്ധിക്കണം. അതിന് ശേഷം ഈ മാത്രം മൂടിവെച്ച് 30 മിനിറ്റ് തിളപ്പിക്കാം. അല്ലെങ്കില്‍ വെള്ളത്തിന്റെ നിറം ഇളം പിങ്ക് ആകുന്നത് വരെ ചൂടാക്കുക. ഇതളുകള്‍ അതിന്റെ നിറം നഷ്ടമാകും. ഈ മിശ്രിതം തണുത്തിന് ശേഷം അരിച്ച് എടുത്ത് ഒരു സ്പ്രേ ബോട്ടിലില്‍ എടുത്ത് വയ്ക്കാം. ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക