മെഹന്തി കൈകള്‍ക്ക് ഒരു പ്രത്യേക ഭംഗി നല്‍കുന്നതാണ്. ഇന്നത്തെക്കാലത്ത് കല്യാണത്തിന് മെഹന്തി ഇടാത്ത പെണ്‍കുട്ടികള്‍ ഉണ്ടാകാറില്ല. എന്നാല്‍ ഇവര്‍ നേരിടുന്ന ഒരു പ്രശ്നമാണ് നല്ല നിറം ലഭിക്കുന്നില്ല എന്നത്. എത്ര നേരം കളയാതെ വച്ചാല്‍ പോലും വേണ്ടത്ര നിറം മെഹന്തിക്ക് ലഭിക്കുന്നില്ല. ചിലപ്പോള്‍ വിപണയില്‍ നിന്നും വാങ്ങുന്നതിന്റെ ക്വാളിറ്റി കുറവായത് കൊണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിപാരമിതാണ്.
ഗ്രാപൂ ഈ പ്രശ്നത്തിന് ഒരു പരിപാഹരമാണ്. ഒരു പാന്‍ എടുത്ത് അതിലേയ്ക്ക്കുറച്ച് ഗ്രാപൂ ഇടുക. നന്നായി വറുത്ത് എടുക്കണം. പാനില്‍ നിന്നും പുക വരാന്‍ തുടങ്ങുന്ന സമയത്ത് നിങ്ങളുടെ കൈകള്‍ പൊള്ളാത്ത വിധത്തില്‍ എന്നാല്‍ പുക തട്ടുന്ന വിധത്തില്‍ പിടിക്കണം. മെഹന്തി ഇട്ട് കഴിഞ്ഞ് തുടച്ച് കളഞ്ഞതിന് ശേഷം വേണം ഇത് ചെയ്യാന്‍. മൈലാഞ്ചി അരയ്ക്കുന്ന സമയത്ത്സാധാ വെള്ളം ചേര്‍ക്കുന്നതിന് പകരം കാപ്പിപ്പൊടി അല്ലെങ്കില്‍ ചായപ്പൊടി ഇട്ട് തിളപ്പിച്ച വെള്ളം ചേര്‍ക്കുന്നത് മൈലാഞ്ചിക്ക് നല്ല നിറം ലഭിക്കാന്‍ സഹായിക്കുന്നതാണ്.
ഒരു പാത്രത്തിലേയ്ക്ക് നാരങ്ങ നീരും പഞ്ചസ്സാരയും ചേര്‍ക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതില്‍ വെള്ളം ചേര്‍ക്കരുത്. പഞ്ചസ്സാര നാരങ്ങാ നീരില്‍ നന്നായി ലയിച്ചതിന് ശേഷം ഇതിലേയ്ക്ക് ഒരു കോട്ടന്‍ തുണി മുക്കി വയ്്ക്കുക. മെഹന്തി ഇട്ടതിനുശേഷം ഈ തുണികൊണ്ട് ഈ നീര് മെഹന്തിയ്ക്ക് മുകളില്‍ തെളിക്കാവുന്നതാണ്. അതുപോലെ, മെഹന്തി നന്നായി ഉണങ്ങിയതിന് ശേഷവും ഇത് ആവര്‍ത്തിക്കുക. ഇത് നല്ല നിറം നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക