യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് ഫലപ്രദമാണ്. അത്തരത്തില്‍ പെട്ടെന്ന് ചെയ്യാവുന്നതും ആരോഗ്യത്തിന് ഗുണമുള്ളതുമായ ഒരു യോഗാസനമാണ് സുഖാസനം. ലളിതമായ യോഗാസനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചത് തന്നെയാണ് സുഖാസനം.
സുഖാസനം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
സുഖാസനം ചെയ്യുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ നട്ടെല്ലിനെ സ്ട്രച്ച് ചെയ്യുന്നതിന് സഹായിക്കുകയും ഇത് കൂടാതെ നടുവേദന പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. പുറംഭാഗം ശക്തിപ്പെടുത്തുകയും സ്ട്രെച്ച് ചെയ്യപ്പെടുകയും ചെയ്യുന്നു. മുട്ടുകളുടെ ആരോഗ്യം വര്‍ദ്ധിക്കുകയും കണങ്കാലുകളും കാല്‍മുട്ടുകളും ബലമുള്ളതാക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക