Home EDITORIAL ഒറ്റത്തടിയിൽ തീർത്ത തെയ്യക്കോലങ്ങൾ; വൈവിധ്യ രൂപങ്ങളുമായി കണ്ണൂർ ചാലോട് സ്വദേശി സുജേഷ് അടിയോടികണ്ടി

ഒറ്റത്തടിയിൽ തീർത്ത തെയ്യക്കോലങ്ങൾ; വൈവിധ്യ രൂപങ്ങളുമായി കണ്ണൂർ ചാലോട് സ്വദേശി സുജേഷ് അടിയോടികണ്ടി

കണ്ണൂർ: വടക്കൻ കേരളത്തിൽ നൂറ്റാണ്ടുകളായി അവതരിപ്പിക്കുന്ന കലാരൂപമായ തെയ്യത്തെ കണ്ണൂർ ജില്ലയിലെ ചാലോട് പനയാത്തംപറമ്പ് അടിയോടി കണ്ടി വീട്ടിൽ സുജേഷ് വ്യത്യസ്തങ്ങളായ ഒറ്റത്തടിയിൽ തെയ്യക്കോലങ്ങളെ ഒരുക്കിയിരിക്കുകയാണ്.

ബാംഗ്ലൂരിൽ ഗ്രാഫിക് ഡിസൈനറായി പ്രവർത്തിക്കുന്ന സുജേഷ് ആറുവർഷം മുൻപാണ് ഒറ്റത്തടിയിൽ തെയ്യക്കോലങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചത്. 50ൽ പരം രൂപങ്ങൾ അദ്ദേഹം ഇതുവരെ നിർമ്മിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് അച്ഛൻ നിർമ്മിക്കുന്ന തെയ്യക്കോലങ്ങളും തെയ്യം എന്ന കലാരൂപത്തോടുള്ള താല്പര്യവുമാണ് ഇത്തരത്തിൽ തെയ്യക്കോലങ്ങൾ നിർമ്മിക്കാൻ പ്രചോദനമായതെന്നും തെയ്യക്കോലങ്ങൾക്ക് പുറമെ നായ, ബുദ്ധ, ആന, മൂങ്ങ തുടങ്ങിയ രൂപങ്ങളും നിർമ്മിക്കുന്നുണ്ടെന്നും സുജേഷ് പറഞ്ഞു.

തിരുവപ്പനയാണ് ആദ്യമായി നിർമ്മിച്ച തെയ്യക്കോലം. പ്ലാവ്,കുമിഴ് തുടങ്ങിയ മരങ്ങൾ ഉപയോഗിച്ചാണ് രൂപങ്ങൾ നിർമ്മിക്കുന്നത്. കോലങ്ങൾക്ക് ഭംഗി കൂട്ടാനായി വ്യത്യസ്ത ചായങ്ങളും ഉപയോഗിക്കുന്നു. ആറു വയസ്സുള്ള മകൾ ഭൂമി സുജേഷ് 10 വയസ്സുള്ള മകൻ ദ്രോൺ എസ് ആചാര്യയും കോലങ്ങൾ നിർമ്മിക്കുന്നതിൽ പൂർണ്ണ പിന്തുണ നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു രൂപം നിർമ്മിക്കാൻ രണ്ടു മാസങ്ങളോളമാണ് സമയം എടുക്കുന്നത്. ഇപ്പോൾ ബാലി തെയ്യക്കോലം പൂർത്തീകരിക്കുന്ന തിരക്കിലാണ് സുജേഷ്.

Also Read :   പിന്തുണ രാഹുൽ ഗാന്ധിക്കല്ല, എതിർക്കുന്നത് ബിജെപിയുടെ നിലപാടുകളെ: എം വി ഗോവിന്ദൻ