നയൻതാര നായികയായി അശ്വിൻ ശരവണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കണക്റ്റി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ‘കണക്റ്റ്’ എന്ന ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യും.
ചിത്രത്തില്‍ നയൻതാരയ്ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ ‘കണക്റ്റ്’ എന്തായാലും പേടിപ്പിക്കുന്ന ഒന്നായിരിക്കും എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ‘കണക്റ്റെ’ന്ന ചിത്രം തിയറ്ററില്‍ തന്നെ കാണേണ്ട ഒന്നാണെന്നും ട്രെയിലറില്‍ നിന്ന് മനസിലാകുന്നു.
Yes sir ! It’s releasing in hindi as well 💐💐🙏🏼😇😇 #Connect https://t.co/tcXlfTJyrz
glad u like it 💐🙏🏼😊 https://t.co/AOlxzle3BH
— VigneshShivan (@VigneshShivN) December 15, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക