മഞ്ജു വാര്യർ പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ബത്ലഹേമിലെ വീഥികളിലൂടെ കൊച്ചു കുട്ടിയെ പോലെ നടന്നു പോകുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. ‘നിങ്ങൾ എവിടെയായിരുന്നാലും, എല്ലാവരും അവിടെ ഉണ്ടായിരിക്കുക’, എന്നാണ് വീഡിയോ പങ്കുവച്ച് നടി കുറിച്ചത്.
ഈ വീഡിയോ നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേശും പങ്കുവച്ചിട്ടുണ്ട്. ‘മഞ്ജു ഇൻ ബത്ലഹേം’ എന്ന അടിക്കുറിപ്പോടെയാണ് മിഥുൻ വീഡിയോ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക