നവസാരി: ഗുജറാത്തിലെ നവസാരി ജില്ലയിൽ ശനിയാഴ്ച രാവിലെ വൻ വാഹനാപകടം. ബസും എസ്യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൂറത്തിൽ നിന്ന് വൽസാദിലേക്ക് പോവുകയായിരുന്നു ബസ്. ഫോർച്യൂണറിന്റെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് വിവരം.
മറുപാതയിൽ വരികയായിരുന്ന ബസിൽ എസ്യുവി ഇടിക്കുകയായിരുന്നു. ഈ അപകടത്തിൽ ഫോർച്യൂണറിൽ ഉണ്ടായിരുന്നവരെല്ലാം മരിച്ചു. അങ്കലേശ്വറിലെ പ്രോ ലൈഫ് കീമോ ഫാർമയിലെ ജീവനക്കാരാണ് ഇവർ. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക