മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ശാലിനി. ബാലതാരമായി മലയാള സിനിമയിലെത്തിയ ശാലിനി തമിഴിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ തമിഴ് സിനിമ പ്രേമികളുടെയും പ്രിയ താരമാണ് ശാലിനി.
ഗർഭകാലത്ത് കരിമ്പ് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യുമോ? പ്രധാനപ്പെട്ട കാര്യങ്ങൾ അറിയുക
ശാലിനിയോടുള്ള ഇഷ്ടം തല അജിത്തിനോടുള്ള ഇഷ്ടം കൂടിയാണ് ആരാധകർക്ക്. അജിത് തമിഴ് സിനിമയിലെ തല എന്നാണ് അറിയപ്പെടുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ എന്നും പറയാം. വലിയ സ്വീകാര്യതയാണ് താരത്തിന്റെ ചിത്രങ്ങൾക്ക് തമിഴിലും ഒപ്പം മലയാളി പ്രേക്ഷകർക്കിടയിലും ലഭിക്കാറുള്ളത്.
അജിത്തിനെ വിവാഹം ചെയ്തതോടെ സിനിമ ലോകത്ത് നിന്ന് മാറി നിന്ന ശാലിനി ഇപ്പോൾ തന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. ഇടക്കെല്ലാം കുടുംബത്തിനൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങൾ പുറത്തു വരാറുണ്ട്. ഈ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക