പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ തെലുങ്ക് ചിത്രമാണ് ശാകുന്തളം. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയിൽ സാമന്തയാണ് നായികയായി എത്തുന്നത്. മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ആണ് ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വിവരം പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഫെബ്രുവരി 17നാകും ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുക.
റിലീസ് വിവരം പങ്കുവച്ച് കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. റോമാന്റിക് ആയിട്ടുള്ള ശകുന്തളയെയും ദുഷ്യന്തനേയും ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഗുണശേഖര്‍ ആണ് ശാകുന്തളം സംവിധാനം ചെയ്തിരിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക