നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായ ‘ചിത്രമാണ് മാളികപ്പുറം . വൻ പ്രതികരണമാണ് എന്ന ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് ഭാഷാ പതിപ്പുകളായും എത്തുന്ന ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.
ഡിസംബര്‍ 30ന് റിലീസ് ചെയ്ത ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ജനുവരി ആറ് മുതലാണ് പ്രദര്‍ശനം തുടങ്ങുക. തമിഴ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് മലയാളികളുടെ പ്രിയ താരം ജയറാമാണ്. ‘കല്യാണി’ എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. ദേവനന്ദയും ശ്രീപദും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക