മുടി ചീക്കാൻ ഉപയോഗിക്കുന്ന ചീർപ്പ് എപ്പോഴും ശ്രദ്ധിക്കണം. മുടിയുടെ ആരോഗ്യത്തിൻ്റെ കാര്യത്തിൽ ചീർപ്പിനും പങ്കുണ്ട്. ഇനി മുതൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
വീതിയുള്ള പല്ല്
നീളമുള്ളതും അല്ലാത്തതുമായ ഏത് മുടിക്കും എപ്പോഴും അനുയോജ്യമാണ് വീതിയുള്ള പല്ലുകളുള്ള ചീര്‍പ്പ്. കൈ കൊണ്ട് ചെയ്യുന്നത് പോലെ തന്നെയാണ് വീതിയുള്ള പല്ലുകള്‍ ഉള്ള ചീര്‍പ്പ് ഉപയോഗിക്കുമ്പോഴും സംഭവിക്കുന്നത്. വളരെ മൃദുവമായി തടസങ്ങളില്ലാതെ, പിടി വലികളില്ലാതെ എളുപ്പത്തില്‍ നനഞ്ഞ മുടി ചീകാന്‍ ഇത് സഹായിക്കും. ചീകുമ്പോള്‍ മുടി കൊഴിയുന്നത് തടയാനും അതുപോലെ മുടി പൊട്ടുന്നത് തടയാന്‍ ഈ ചീര്‍പ്പ് നല്ലതാണ്. മുടിയിലെ രോമകൂപങ്ങള്‍ക്കും തലയോട്ടിക്കും വളരെ മികച്ചതാണ് ഈ ചീര്‍പ്പ്.
പാഡില്‍ ഹെയര്‍ ബ്രഷ്
നീളമുള്ളതോ അല്ലെങ്കില്‍ ഇടത്തരം നീളമുള്ളതോ ആയ മുടികള്‍ക്ക് ഏറ്റവും മികച്ചതാണ് പാഡില്‍ ഹെയര്‍ ബ്രഷ്. മുടിക്ക് നല്ല ആരോഗ്യലും സ്വാഭാവികവുമായ തിളക്കം നല്‍കാന്‍ ഈ ബ്രഷ് സഹായിക്കും.
ക്ലാസിക് ഹെയര്‍ ബ്രഷ്
എല്ലാ തരത്തിലുള്ള മുടികള്‍ക്കും വളരെ അനുയോജ്യമാണ് ക്ലാസിക് ഹെയര്‍ ബ്രഷ്. ഉണങ്ങിയ മുടികള്‍ ചീകി വ്യത്തിയാക്കാന്‍ ഈ ബ്രഷുകള്‍ ഉപയോഗിക്കാവുന്നതാണ്. ഏത് തരത്തിലുള്ള സ്‌റ്റൈലിലേക്കും മുടിയെ മാറ്റാനും ഇത് സഹായിക്കും