മലയാളത്തിലെ പ്രിയ നടിയാണ് ധന്യ മേരി വര്‍ഗീസ്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും സിനിമകളെ കുറിച്ചും ധന്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുകയാണ്.
വിവാഹം ലവ് മാരേജ് അല്ലെന്നാണ് ധന്യ പറയുന്നത്. ‘ലവ് മ്യാരേജ് ആണോന്ന് ചോദിച്ചാല്‍, ഞങ്ങള്‍ തന്നെ ഇഷ്ടപ്പെട്ട് വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തിയതാണ്. വളരെ നേരത്തെ വിവാഹം കഴിച്ചെന്ന് അപ്പോഴും തോന്നിയിട്ടില്ല, ഇപ്പോഴും അങ്ങനെ തോന്നുന്നില്ല’ എന്നും ധന്യ പറയുന്നു.
വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിന്നതിനെ കുറിച്ചും ധന്യ പറയുന്നുണ്ട്. എല്ലാ തീരുമാനവും നമുക്ക് ശരിയായി വരണമെന്നില്ല. ചിലപ്പോള്‍ നമ്മള് വേണ്ടെന്ന് കരുതി വിട്ട് കളയുന്ന സിനിമകളായിരിക്കും ജീവിതത്തിലെ ഏറ്റവും മികച്ചതായി മാറാന്‍ സാധ്യത ഉണ്ടായിരുന്നത്. അങ്ങനെ കുറേ നഷ്ടങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ധന്യ മേരി വര്‍ഗീസ് പറയുന്നു. ദ്രോണയിലെ വേഷത്തെ കുറിച്ചും പാലേരിമാണിക്യത്തിലെ മാണിക്യം ആകാൻ പറ്റാത്തതിനെ കുറിച്ചും നടി മനസു തുറന്നു. സീ കേരളത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക