വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍ക്ക് കഴിഞ്ഞകാലത്തെ കടങ്ങള്‍ വീട്ടാന്‍ അനുകൂല സമയം. നേരിയ അണുബാധയോ തലവേദനയോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ ശാന്തമായിരിക്കാന്‍ ശ്രദ്ധിക്കുക.
അമിതമായി ഉത്തരവാദിത്തങ്ങള്‍ ഭാവിയില്‍ ചെയ്ത് തീര്‍ക്കാമെന്ന് പറഞ്ഞ് ഏറ്റെടുക്കരുത്. ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍ക്ക് നിങ്ങള്‍ക്കനുകൂലമായ ദിവസമായിരിക്കും. പുതിയ ചില ജോലികള്‍ ഏറ്റെടുത്ത് ചെയ്യും. കടം ചോദിച്ച് വരുന്നവരെ സ്നേഹത്തോടെ ഒഴിവാക്കണം. വ്യായാമം ചെയ്യുന്നത് നല്ലതാണ്. മേടം മുതല്‍ മീനം വരെ ഇന്ന്
മേടം രാശി
മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍ക്ക് കഴിഞ്ഞകാലത്തെ കടങ്ങള്‍ വീട്ടാന്‍ അനുകൂല സമയം. നേരിയ അണുബാധയോ തലവേദനയോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ ശാന്തമായിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി ഉത്തരവാദിത്തങ്ങള്‍ ഭാവിയില്‍ ചെയ്ത് തീര്‍ക്കാമെന്ന് പറഞ്ഞ് ഏറ്റെടുക്കരുത്.
ഇടവം രാശി
ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍ക്ക് നിങ്ങള്‍ക്കനുകൂലമായ ദിവസമായിരിക്കും. പുതിയ ചില ജോലികള്‍ ഏറ്റെടുത്ത് ചെയ്യും. കടം ചോദിച്ച് വരുന്നവരെ സ്നേഹത്തോടെ ഒഴിവാക്കണം. വ്യായാമം ചെയ്യുന്നത് നല്ലതാണ്.
മിഥുനം രാശി
മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെ ശക്തമായ നിലപാട് എടുക്കുമെങ്കിലും വൈകാരികമായി അത്ര അനുകൂലകാലമായിരിക്കില്ല നിങ്ങള്‍ക്ക് ഇന്ന്. കാര്യങ്ങള്‍ സന്തുലിതമാക്കാന്‍ ചില അധിക ജോലികള്‍ ചെയ്യേണ്ടിവരും. സഹപ്രവര്‍ത്തകര്‍ സഹായഭ്യര്‍ത്ഥനയുമായി നിങ്ങളെ സമീപിക്കും.
കര്‍ക്കിടകം രാശി
ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ചില തീരുമാനങ്ങള്‍ അനുകൂലമായി ഭവിക്കില്ല. നിങ്ങള്‍ പിന്തുണയ്ക്കാന്‍ ഉദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ തീരുമാനത്തിന് അനുകൂലമായി വരും.
ചിങ്ങം രാശി
ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിത അതിഥികള്‍ നിങ്ങളുടെ വീട്ടിലേക്കെത്തും. പഴയ ചില കടങ്ങള്‍ വീട്ടും. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ ചില പരാതികളുമായി നിങ്ങളെ സമീപിക്കും. അവ വേണ്ട രീതിയില്‍ പരിഹരിക്കണം.
കന്നി രാശി
ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ സാഹചര്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പിന്നീടത്തേക്ക് മാറ്റിവെച്ച ചില സംഭാഷണങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കും. ഓഫീസിലേയും വീട്ടിലേയും പേപ്പര്‍ വര്‍ക്കുകള്‍ സൂക്ഷിക്കണം. ഉറക്കം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്
തുലാം രാശി
സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരെ നിങ്ങളെ അമിതമായി ശുശ്രൂഷിക്കും. അതൊന്നും നിങ്ങളുടെ ശക്തി ക്ഷയിക്കാന്‍ കാരണമാകില്ല. പുതിയ ചില കൂട്ടുകള്‍ നിങ്ങള്‍ ഇന്ന് പരീക്ഷിക്കും. ആരോഗ്യസ്ഥിതി മോശമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ആരോഗ്യത്തില്‍ ഒരു കണ്ണ് വേണം.
വൃശ്ചിക രാശി
ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില ദുസ്വപ്നങ്ങള്‍ കാണാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവയോര്‍ത്ത് പേടിക്കരുത്. എതിര്‍ലിംഗത്തിലുള്ള ചിലരോട് ഒരു ആകര്‍ഷണം തോന്നും. പഴയ സുഹൃത്തുമായി സംസാരിക്കുന്നത് ഉത്തമമാണ്.
ധനു രാശി
നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അടുത്ത ചില സുഹൃത്തുക്കളെ നഷ്ടപ്പെട്ടേക്കാം. പ്രിയപ്പെട്ടവര്‍ക്കായി ഈ ദിവസം മാറ്റിവെയ്ക്കാം. വൈകുന്നേരം കുടുംബാംഗങ്ങളൊത്ത് പുറത്തേക്ക് പോകുന്നത് നല്ലതാണ്. മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തണം.
മകരം രാശി
ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പഴയ ചില ഓര്‍മ്മകള്‍ നിങ്ങളില്‍ ഈ ദിവസം ആധിപത്യം സ്ഥാപിക്കും. യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ച് മുന്നോട്ട് പോകുക. മാതാപിതാക്കളെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. അവര്‍ നിങ്ങളുടെ സാമിപ്യം ആഗ്രഹിക്കുന്നു. എല്ലാ കാര്യത്തിലും പുതിയ ചില സമീപനങ്ങള്‍ സ്വീകരിക്കണം.
കുംഭം രാശി
ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചില ഭയങ്ങളെ നിയന്ത്രിക്കണം. ദുസ്വപ്നങ്ങള്‍ ഒന്നും നിങ്ങള്‍ ഈ ദിവസം കാണില്ല. കഴിഞ്ഞ മാസങ്ങളില്‍ നിങ്ങള്‍ നേടിയ നേട്ടങ്ങളെ ഓര്‍ത്ത് സ്വയം അഭിമാനം തോന്നും. ചില അധിക ചുമതലകള്‍ വഹിക്കേണ്ടി വരും.
മീനം രാശി
ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കുടുംബത്തിന്റെ തണല്‍ നിങ്ങളാണ്. കുടുംബാംഗങ്ങള്‍ നിങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. പുതിയ ചില കരാറുകള്‍ ഒപ്പിടും. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരക്കുള്ള ദിവസമായിരിക്കും. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ചില തടസ്സങ്ങള്‍ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക