ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഗാർമിൻ പുതിയ ‘ഇൻസ്റ്റിൻക്റ്റ് ക്രോസ്ഓവർ’ രണ്ട് മോഡൽ സീരീസ് മൾട്ടിസ്പോർട്ട് സ്മാർട് വാച്ചുകൾ പുറത്തിറക്കി.
‘ഇൻസ്റ്റിൻക്റ്റ് ക്രോസ്ഓവർ’ ബ്ലാക്ക് നിറത്തിലും ‘ഇൻസ്റ്റിൻക്റ്റ് ക്രോസ്ഓവർ സോളാർ’ ഗ്രാഫൈറ്റ് നിറത്തിലുമാണ് വരുന്നത്. ഇവ രണ്ടും ജനുവരി 20 മുതൽ യഥാക്രമം 55,990 രൂപയ്ക്കും 61,990 രൂപയ്ക്കും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ക്രോസ്ഓവർ സീരീസ് സ്മാർട് വാച്ചുകൾ ‘സ്ലീപ്പ് സ്കോർ’, ‘അഡ്വാൻസ്ഡ് സ്ലീപ്പ് മോണിറ്ററിങ്’ എന്നിവയുൾപ്പെടെയുള്ള വെൽനസ് ഫീച്ചറുകളുമായാണ് വരുന്നത്. പ്രധാനപ്പെട്ട ആരോഗ്യ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്താനും ഇത് ഉപയോഗിക്കാം.
ഇൻസ്റ്റിൻക്റ്റ് ക്രോസ്ഓവർ വാച്ചുകളിൽ മുഴുവൻ സമയവും ആരോഗ്യ നിരീക്ഷണവും ആക്റ്റിവിറ്റി ട്രാക്കിങ് ഫീച്ചറുകളും പ്രവർത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക