Home ASTROLOGY ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ പൂര്‍ത്തിയാകാതെ കിടന്നിരുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാൻ...

ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ പൂര്‍ത്തിയാകാതെ കിടന്നിരുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. മുൻകാല പരിശ്രമങ്ങൾക്ക് ഫലം കിട്ടും. പരീക്ഷകളിൽ ഉന്നത വിജയം നേടും; മേടം മുതല്‍ മീനം വരെ സമ്പൂര്‍ണ സൂര്യരാശിഫലം

വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?

ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ പൂര്‍ത്തിയാകാതെ കിടന്നിരുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. മുൻകാല പരിശ്രമങ്ങൾക്ക് ഫലം കിട്ടും. പരീക്ഷകളിൽ ഉന്നത വിജയം നേടും. മേടം മുതല്‍ മീനം വരെ സമ്പൂര്‍ണ സൂര്യരാശിഫലം.

Aries:

ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ പൂര്‍ത്തിയാകാതെ കിടന്നിരുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. മുൻകാല പരിശ്രമങ്ങൾക്ക് ഫലം കിട്ടും. പരീക്ഷകളിൽ ഉന്നത വിജയം നേടും. പുതിയ കാര്യങ്ങള്‍ മനസിലാക്കുന്നത് ആത്മ വിശ്വാസം വര്‍ധിപ്പിക്കും. ഉന്നതനായ വ്യക്തിയെ കണ്ട് മുട്ടും. വീട് പുതുക്കി പണിയാൻ തുടങ്ങും.

Taurus:

ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ ചെയ്ത പ്രയത്നങ്ങള്‍ വിജയം തരും. മുതിര്‍ന്നവരുടെ ആശീർവാദത്തോടെ പുതിയ ബിസിനസ്സ് തുടങ്ങാൻ സാധിക്കും. വാഹനവും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ബിസിനസിലെടുക്കുന്ന ഉറച്ച തീരുമാനങ്ങള്‍ വിജയിക്കും. കുടുംബത്തിനൊപ്പം യാത്ര നടത്തും.

Gemini:

ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ പെട്ടെന്ന് ചില നേട്ടങ്ങള്‍ കൈവരിക്കും. സാമ്പത്തിക നില ഭദ്രമാകും .വെല്ലുവിളികള്‍ അതിജീവിക്കും. സഹോദരങ്ങളുമായുള്ള തർക്കം പരിഹരിക്കും.ബിസിനസില്‍ കൂടുതല്‍ ശ്രദ്ധിക്കുക. പങ്കാളിയില്‍ നിന്നും നല്ല പിന്തുണ ലഭിക്കും. ഉദരരോഗങ്ങള്‍ വരാൻ സാധ്യതയുണ്ട്. ഉല്ലാസ യാത്രയിൽ പങ്കെടുക്കും.

Cancer:

ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ മുങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂർത്തിയാക്കും. പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോള്‍ സാമ്പത്തികനില കൂടി കണക്കിലെടുക്കുക. പണം കടം നല്‍കാതിരിക്കുക. ദൈവാധീനം ഉള്ള കാലമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസില്‍ എതിരാളികളുടെ നീക്കം ശ്രദ്ധിക്കുക. കുടുംബാംഗങ്ങളോടൊപ്പം തീർഥയാത്ര നടത്തും. മറ്റുള്ളവരോട് പുതിയ പദ്ധതികളെ കുറിച്ച് ഒന്നും പറയാതിരിക്കുക.

Leo:

ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ ബന്ധങ്ങള്‍ വിപുലമാക്കാൻ ശ്രമിക്കുക. കാര്യങ്ങള്‍ പ്ലാനോടെ ചെയ്ത് വിജയം നേടും. മുടങ്ങിക്കിടന്ന പ്രവർത്തികള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്തു തീര്‍ക്കും. പൊതുവെ അനുകൂലസമയം. എല്ലാ ജോലിയും ആഗ്രഹപ്രകാരം ചെയ്യാൻ സാധിക്കും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയിൽ പങ്ക് ചേരും. ആരോഗ്യം തൃപ്തികരമാണ് .സാമ്പത്തിക കാര്യങ്ങളിൽ ഭയപ്പെടാനില്ല.

Virgo:

ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ മറ്റുള്ളവരില്‍ നിന്നുള്ള ഉപദേശം ഗുണകരമായി വരാം. വിദ്യാര്‍ഥികൾ പഠനത്തിൽ ശ്രദ്ധിക്കുക. ദേഷ്യം നിയന്ത്രിക്കുക. ബിസിനസിന് അനുകൂലസമയം. കുടുംബത്തോടൊപ്പം മതപരമായ പരിപാടികളിൽ പങ്കെടുക്കും. സന്തോഷകരമായ വാർത്തകള്‍ തേടിയെത്തും. ജോലി താല്‍പര്യപൂർവം ചെയ്യും. വിവാദങ്ങളില്‍ നിന്നും വിട്ടുനിലക്കുക. ജോലിയിൽ ഇപ്പോൾ ഒരു മാറ്റവും വരുത്തരുത്.

Also Read :   മൈക്കലാഞ്ചലോയുടെ 'ദാവീദ്' കുട്ടികൾക്ക് പരിചയപ്പെടുത്തി; പ്രിൻസിപ്പലിന് നഷ്ടമായത് ജോലി

Libra:

ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ സാമൂഹികകാര്യങ്ങളില്‍ പങ്കാളിയാകാം. താൽപര്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വഴി സന്തോഷം കൈവരും. ബിസിനസില്‍ വെല്ലുവിളികള്‍ വരാം. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ദൈവാധീനം കുറഞ്ഞ കാലമാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ ശ്രദ്ധിക്കുക .സാമ്പത്തിക ഞെരുക്കം ഉണ്ടാകാം. ആരോഗ്യം തൃപ്തികരമാണ്. ജോലിയില്‍ അനുകൂല സമയം. പുതിയ വാഹനം വാങ്ങും.

Scorpio:

ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ എല്ലാ ജോലികളും എളുപ്പത്തിൽ ചെയ്തുതീര്‍ക്കാൻ സാധിക്കും. സംഘടനകളില്‍ പ്രവര്‍ത്തിക്കാൻ അവസരം ലഭിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. ഒരു സുഹൃത്ത് സാമ്പത്തികമായി സഹായിക്കും.സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. വീട്ടില്‍ വരുന്ന അതിഥി ചില കാര്യങ്ങളില്‍ സ്വാധീനം ചെലുത്തും. ആളുകള്‍ നിങ്ങളുടെ വ്യക്തിത്വത്തിൽ ആകൃഷ്ടരാകും. അപ്രതീക്ഷിത ചെലവുകള്‍ വന്നു ചേരും .

Sagittarius:

ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ വിദ്യാർഥികള്‍ക്ക് പഠനത്തില്‍ താല്‍പര്യം കൂടും. വിദേശത്തു നിന്നും സന്തോഷകരമായ വാര്‍ത്ത എത്തിച്ചേരും. ബിസിനസില്‍ അനുഭവ പരിചയമുള്ളരുടെ ഉപദേശങ്ങള്‍ ഗുണം ചെയ്യും. സ്വന്തം നേട്ടങ്ങളെ കുറിച്ച് അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പോലും വെളിപ്പെടുത്താതിരിക്കുക. കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. സാമ്പത്തിക കാര്യത്തിൽ ഭയപ്പെടാനില്ല.

Capricorn:

ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ വീട്ടില്‍ പെട്ടെന്ന് അതിഥികളെത്താം. തൊഴില്‍ സ്ഥലത്ത് സമാധാനാന്തരീക്ഷം നിലനിൽക്കും. വിനോദത്തിനായും കുറച്ചു സമയം ചെലവിടുക. കുട്ടികളുടെ കാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധിക്കുക. വീട്ടിലെയും ജോലി സ്ഥലത്തെയും കാര്യങ്ങള്‍ ഒന്നിച്ച് കൊണ്ടു പോകാൻ സാധിക്കും. ആഗ്രഹങ്ങള്‍ പൂർത്തീകരിക്കാൻ കഠിനപരിശ്രമം വേണ്ടി വരും. അപ്രതീക്ഷിത ചെലവുകള്‍ സാമ്പത്തിക പ്രയാസം ഉണ്ടാക്കും. ജോലിയില്‍ അനുകൂല സമയം.

Aquarius:

ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ അനാവശ്യമായ കാര്യങ്ങള്‍ക്കായി സമയം ചെലവിടാതിരിക്കുക. ജോലിയില്‍ പുതിയ സാങ്കേതികവിദ്യകള്‍ വിജയം കാണും. വീട്ടിലെ അന്തരീക്ഷം സുഖകരമാകും. ദാമ്പത്യ ജീവിതം സന്തോഷകരം. ധാരാളം യാത്രകൾക്ക് അവസരം ലഭിക്കും. സാമ്പത്തിക നില ഭദ്രമായി തുടരും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. സമൂഹത്തില്‍ നിന്നും ആദരവ് ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

Pisces:

ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ ആത്മീയ ചടങ്ങുകളിൽ പങ്കാളിയാകും. വീട് നവീകരിക്കാൻ കഴിയും. ക്ഷമയോടെ ജോലി ചെയ്യുന്നത് കൂടുതല്‍ ഫലം നൽകും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും.

വരുമാനം വർദ്ധിക്കുന്നതാണ്. കലാരംഗത്ത് ശോഭിക്കും. അലങ്കാര വസ്തുക്കൾ സമ്മാനമായി ലഭിക്കും. വാഹനം വാങ്ങാൻ സാധിക്കും. സ്ഥലംമാറ്റം ലഭിക്കാനും ഇടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.