ജന്മദിനത്തില് നടന് ടൊവിനൊ തോമസിന് വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി സംവിധായകനും അവതാരകനുമായ ആര്‍ജെ മാത്തുകുട്ടി. സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ടൊവിനൊയുടെ വ്യത്യസ്തമായി ഉറങ്ങുന്ന ചിത്രം പങ്കുവച്ച് മാത്തുകുട്ടിയുടെ ജന്മദിനാശംസ.
ഒരു കസേരയില്‍ കാല് എടുത്ത് വച്ച് നിലത്ത് കിടക്കുന്ന ടൊവിനൊയാണ് മാത്തുകുട്ടി പങ്കുവച്ച ചിത്രത്തില്‍ ഉള്ളത്. അതില്‍ എഴുതിയിരിക്കുന്ന ക്യാപ്ഷന്‍ ഇങ്ങനെയാണ് – “ഭാവിയിൽ നീ പ്രശസ്തനാകുമ്പോ ഇടാൻ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ. ഇനിയും വൈകിയാൽ ചിലപ്പോ പിടിച്ചാൽ കിട്ടാണ്ടാവും.കണ്ടതിൽ വെച്ചേറ്റവും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ”
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക