ബാത്ത്റൂമില്‍ ഒരു നാരങ്ങ വെക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത്നാരങ്ങ മുറിച്ച് നിങ്ങള്‍ ബാത്ത്റൂമില്‍ സൂക്ഷിക്കുന്നതിലൂടെ അത് ബാത്ത്റൂമിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്.
രാത്രി കിടക്കുന്നതിന് മുന്‍പ് അല്പം വെള്ളം ചൂടാക്കി അതില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞിട്ട് തിളപ്പിക്കുക, ഇത് കൂടാതെ ഇതിലേക്ക് ഒരു ഗ്രാമ്പൂ കഷ്ണം കൂടി ചേര്‍ക്കുക. ഇത് ചെയ്ത ശേഷം നല്ലതു പോലെ തിളപ്പിച്ച് വെള്ളം ചൂടാറിക്കഴിഞ്ഞാല്‍ ആ വെള്ളം ടോയ്ലറ്റില് ഒഴിക്കാവുന്നതാണ്. എന്നിട്ട് ഫ്ളഷ് ചെയ്യരുത്. ഇത് നിങ്ങളുടെ ടോയ്ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്.
ബേക്കിംഗ് സോഡ വിനീഗര്‍ ഉപയോഗിച്ച് നമുക്ക് ടോയ്ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാവുന്നതാണ്. ഇത് രണ്ടും മിക്സ് ചെയ്ത് ടോയ്ലറ്റില് ഒഴിച്ച് ബ്രഷ് കൊണ്ട് ക്ലീന്‍ ചെയ്താല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് ടോയ്ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കി ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക