കുട്ടികളുടെ റൂമില്‍ സാധനങ്ങള്‍ അമിതമായി കുത്തി നിറയ്ക്കുന്നത് ഒഴിവാക്കാം. കുട്ടികള്‍ക്ക് വേണ്ടത് എല്ലായ്പ്പോഴും പോസറ്റീവ് എനര്‍ജി മാത്രമാണ്. അതിനാല്‍ റൂമില്‍ ധാരാളം സ്പേയ്സ് ലഭ്യമാകും വിധത്തിലായിരിക്കണം എല്ലാ ക്രമീകരണങ്ങളും ഒരുക്കാന്‍.
കുട്ടികളുടെ റൂമിന് കൂടുതല്‍ അലങ്കാരങ്ങള്‍ നല്‍കുന്നത് അത്ര നല്ലതല്ല. എല്ലായ്പ്പോഴും വളരെ സിംപിളായി ഇരിക്കുന്നതാണ് നല്ലത്. ബെഡായാലും അതുപോലെ, കിടക്ക വിരി, പുതപ്പ്, ചുമരിന്റെ നിറം ഇന്റീരിയര്‍ എന്നിവയെല്ലാം തന്നെ കുട്ടികളുടെ ഇഷ്ടത്തിനൊത്ത് വളരെ സിംപിള്‍ ആക്കാന്‍ ശ്രദ്ധിക്കണം
അവരുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ക്ക് കൃത്യമായ സ്ഥാനം നല്‍കിയും അതുപോലെ, നല്ല ആര്‍ട് വര്‍ക്ക്സ് കുട്ടികളുടെ റൂമില്‍ വയ്ക്കുന്നതും വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക