വേദികളെ ആകെ ഇളക്കി മറിക്കുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. റിയാലിറ്റി ഷോകളിലെ അവതരണത്തിലൂടെ എത്തിയ രഞ്ജിനി പിന്നീട് നിരവധി വേദികളിൽ അവതാരകയായി എത്തി.
ചില സിനിമകളിലും രഞ്ജിനി എത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് രഞ്ജിനി ഹരിദാസ്. സമൂഹത്തിലെ പല വിഷയങ്ങളിലും തന്റെ അഭിപ്രായവും നിലപാടും രേഖപ്പെടുത്താറുണ്ട്. വിവാദങ്ങളെയെല്ലാം മുഖം തിരിഞ്ഞ് നിന്ന് കൊണ്ട് മറുപടി നൽകിയിട്ടുമുണ്ട് രഞ്ജിനി ഹരിദാസ്.
നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങളിതാ
രഞ്ജിനി ഹരിദാസിന്റെ ഉറ്റ സുഹൃത്താണ് ഗായിക കൂടിയായ രഞ്ജിനി ജോസ്. രഞ്ജിനി ജോസും ചില സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഇരുവരും സുഹൃത്തുക്കളായതുകൊണ്ട് തന്നെ ഒരുമിച്ചുള്ള യാത്രകളും നിമിഷങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്ളൂവന്‍സര്‍; പ്രധാനമന്ത്രിയെ പുകഴ്ത്തി അക്ഷയ് കുമാർ
ഞങ്ങൾ തിരിച്ചെത്തി എന്ന അടികുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക