വിഷയത്തിന്റെ പുതുമയും അതുല്യതയുമാണ് ആളുകളെ ആ വിഷയങ്ങളിലേക്ക് ആകർഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ സമീപകാലത്ത് വളരെയധികം ശ്രദ്ധ നേടുന്നു ഒന്നാണ്.
ആർട്ടിസ്റ്റ് ജയേഷ് സച്ച്ദേവിന്റെ വ്യത്യസ്ത ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റയിൽ തരംഗമാവുന്നത്.ഏതാനും വനിതാ ബഹിരാകാശ യാത്രികരെ വധുവിന്റെ വേഷവിധാനത്തിലാണ് ഇദ്ദേഹം ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
ഈ ആശയത്തിനു കൈയടി ലഭിക്കുന്നതിനുപുറമെ, ചിത്രങ്ങളുടെ മനോഹാരിതയ്ക്കും സൗന്ദര്യത്തിനും ജയേഷിനു ധാരാളം അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഓരോ തവണ കാണുമ്പോഴും വളരെ ആഴത്തിൽ അനുഭവപ്പെടുന്ന ഒരു സൃഷ്ടിയായും അതേസമയം നമ്മെ ‘ഫാന്റസി’ തലത്തിലേക്ക് കൊണ്ടുപോകുന്ന തരത്തിലുമാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക