ഇൻഡോർ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇൻഡോറിലാണ് മത്സരം നടക്കുക. ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
അപ്രധാന മത്സരമായതിനാൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഇന്ന് പുറത്തിരിക്കും. ഇവർക്ക് പകരം ഉമ്റാൻ മാലിക്, യുസ്വേന്ദ്ര ചഹൽ എന്നിവരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി.
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ശർദ്ദുൽ താക്കൂർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ഉമ്റാൻ മാലിക് എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക