കൊച്ചി : കളമശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. അറസ്റ്റിലായ ജുനൈസിന്റെ സഹായി നിസാബാണ് അറസ്റ്റിലായത്. മണ്ണാർക്കാട് സ്വദേശിയാണ് നിസാബ്.
ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എന്നാണ് ജുനൈസിന്റെ മൊഴി. കൊച്ചിയിൽ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്.
വിലക്കുറവിലാണ് ഇറച്ചി നൽകിയത്. തമിഴ്നാട്ടിൽ നിന്നാണ് ഇറച്ചി എത്തിച്ചതെന്നും ജുനൈസ് പൊലീസിന് മൊഴി നൽകി. ജുനൈസിനെ രണ്ട് മണിക്ക് കോടതിയിൽ ഹാജരാക്കും.
ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേർത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നൽകുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് ഇത്. പത്ത് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക