നിങ്ങളുടെ ശരീരഭാരത്തിന്റെ 3 മുതൽ 5 ശതമാനം ഭാരം വരെ കുറയ്ക്കുന്നതിലൂടെ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയും. കരൾ വീക്കം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശരീരഭാരത്തിന്റെ 10 ശതമാനം വരെ കുറയ്ക്കേണ്ടി വന്നേക്കാം.
ഒരു വർഷത്തിനുള്ളിൽ ശരീരഭാരത്തിന്റെ 7 ശതമാനമോ അതിൽ കൂടുതലോ ക്രമേണ കുറയാൻ ഡോക്ടർമാർ പറയുന്നു
ഫാറ്റി ലിവറിന്റെ സങ്കീർണതകൾ തടയുന്നതിനുള്ള പ്രധാന മാർഗമാണ് ശരീരഭാരം കുറയ്ക്കുന്നത്.
ശരീരഭാരം കുറയ്ക്കുന്നത് കരളിലെ കൊഴുപ്പ്, വീക്കം, ഫൈബ്രോസിസ് എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
കരളിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
1. ഉയർന്ന അളവിൽ കൊഴുപ്പിന്റെ ദൈനംദിന ഉപഭോഗം പരിമിതപ്പെടുത്തുക.
2. കൂടുതൽ അപകടകാരികളായ ട്രാൻസ്, സാച്ചുറേറ്റഡ് തുടങ്ങിയ കൊഴുപ്പുകൾ ഒഴിവാക്കുക.
3. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ബദാം, അവോക്കാഡോ, വെർജിൻ ഒലിവ് ഓയിൽ എന്നിവ അപൂരിത കൊഴുപ്പുകളുടെ ഉറവിടമാണ്.
4. ധാരാളം കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നത് ഒഴിവാക്കുക.
5. അമിതമായി മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പായ്ക്ക് ചെയ്ത മധുരപലഹാരങ്ങളും പഞ്ചസാര ചേർത്ത പാനീയങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക