തടിയുടെ സ്പൂണ്‍ വേണം നോണ്‍ സ്റ്റിക്കില്‍ ഉപയോഗിക്കാന്‍. തടി അല്ലെങ്കില്‍ സിലിക്കോണ്‍ സ്പൂണകളും ഉപയോഗിക്കാവുന്നതാണ്. പാചകം കഴിഞ്ഞ ഉടന്‍ തന്നെ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ കഴുകരുത്. ചൂട് മാറിയ ശേഷം വേണം നോണ്‍ സ്റ്റിക് പാനുകള്‍ കഴുകാന്‍.
സ്റ്റീല്‍ അല്ലെങ്കില്‍ കട്ടിയുള്ള സ്ക്രബറുകള്‍ ഉപയോഗിച്ച് നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഒരിക്കലും കഴുകരുത്. പുതിയ നോണ്‍സ്റ്റിക് പാത്രം വാങ്ങിച്ചാല്‍ അതിലേക്ക് അല്‍പ്പും ചൂട് വെള്ളവും കുറച്ച് സോപ്പിന്റെ ലിക്വഡും ചേര്‍ത്ത് 5 മിനിറ്റ് വയ്ക്കുക. അതിന് ശേഷം ഇത് സാധാരണ വെള്ളത്തില്‍ കഴുകാവുന്നതാണ്.
എപ്പോഴും പാത്രം കഴുകി ഉണക്കിയ ശേഷം അതില്‍ രണ്ട് തുള്ളി എണ്ണ തടവി വയ്ക്കാവുന്നതാണ്. പാത്രം കഴുകാന്‍ വീര്യം കുറഞ്ഞ സോപ്പും സ്പോഞ്ചും മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക