മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോള്‍ ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് പ്രതികരിക്കുകയാണ് നടിയായ മാളവിക മോഹനന്. ചിത്രത്തിലെ ഒരു കിസിംഗ് സീനില്‍ സംഭവിച്ചതാണ് മാളവിക പറയുന്നത്. മിര്‍ച്ചി പ്ലസിന് നല്കിയ അഭിമുഖത്തിലാണ് മാളവിക ഈ അനുഭവം പറയുന്നത്.
“മാത്യുവിന്റെ കഥാപാത്രമായ റോയി ക്രിസ്റ്റയെ കിസ് ചെയ്യാന്‍ വരുന്ന ഒരു സീനുണ്ട്. അല്ലെങ്കില്‍ കിസ് ആഗ്രഹിക്കുന്ന സീനുണ്ട്. കിസ് നടക്കുമോ ഇല്ലയോ എന്ന് നമ്മുക്ക് അറിയില്ല. അത് പടം കണ്ടാല്‍ അറിയാം. ആ സീനെടുക്കുന്നത് ഭയങ്കര തമാശയായിരുന്നു. കാരണം മാത്യു ഭയങ്കര ഓക്ക്വേര്‍ഡായിരുന്നു. ഭയങ്കര പാവമാണ്. പേടിച്ചിരിക്കുകയായിരുന്നു. ഞാനും ഓണ്‍ സ്ക്രീന്‍ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്യാന്‍ വരുമ്പോഴുള്ള ഇന്റിമസി ഉണ്ടല്ലോ, അത് എടുത്തത് ഭയങ്കര തമാശയായി. ഒരുപാട് ടേക്ക്സ് പോയി’ മാളിവിക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക