മസ്കത്ത്: ഒമാനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തണുപ്പ് ശക്തമായി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗങ്ങളിലും. മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ് മനോഹരിയായിരിക്കുകയാണ് ജബല്‍ ശംസ്.
ഈ വര്‍ഷം ആദ്യമായി ഇവിടുത്തെ താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിലെത്തി. –2.1 ഡിഗ്രിയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
സൈഖില്‍ 4.9 ഡിഗ്രിയും നിസ്വയില് 10.6 ഡിഗ്രിയും അല്‍ ഹംറയില്‍ 11.3 ഡിഗ്രിയും യങ്കലില്‍ 12.2 ഡിഗ്രി സെല്‍ഷ്യസുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
ഉയര്‍ന്ന പ്രദേശങ്ങളിലാണ് അതിശൈത്യം അനുഭവപ്പെടുന്നത്. ജബല്‍ അഖ്ദറിലും തണുത്ത് വിറക്കുന്ന കാലാവസ്ഥയാണ്. മഞ്ഞുവീഴ്ചയും ഇപ്പോള്‍ ജംബല്‍ ശംസില്‍ പതിവാണ്. തണുപ്പ് അനുഭവിക്കാന്‍ ധാരാളം മലയാളി പ്രവാസികളടക്കം വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക