Home LATEST NEWS ‘ഋഷിവനം ആകും..’ ‘ശാകുന്തളം’ത്തിലെ മനോഹര മെലഡി പുറത്തിറങ്ങി

‘ഋഷിവനം ആകും..’ ‘ശാകുന്തളം’ത്തിലെ മനോഹര മെലഡി പുറത്തിറങ്ങി

സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശാകുന്തളം’ എന്ന ചിത്രത്തിലെ പുതിയ പാട്ടെത്തി. ‘ഋഷിവനം ആകും..’ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ മലയാള വെർഷൻ ആലപിച്ചിരിക്കുന്നത് കൃഷ്ണ, ചിന്മയി എന്നിവർ ചേർന്നാണ്. മണി ശർമ്മയുടെ സം​ഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് കൈലാസ് ഋഷിയാണ്. ശകുന്തള, ദുഷ്യന്തൻ എന്നിവരുടെ പ്രണയമാണ് ​ഗാനരം​ഗത്ത് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ആണ് ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. . ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. ശാകുന്തളം ഫെബ്രുവരി 17നാകും ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

 

Also Read :   കരൾവീക്കത്തിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം ; എന്നാൽ ഒരുപോലെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല