Home LATEST NEWS ‘തങ്കം’ റിലീസിനു മുന്‍പ് സ്നീക്ക് പീക്ക് വീഡിയോ പുറത്തെത്തി

‘തങ്കം’ റിലീസിനു മുന്‍പ് സ്നീക്ക് പീക്ക് വീഡിയോ പുറത്തെത്തി

മുകുന്ദന്‍ ഉണ്ണിക്കു ശേഷം വിനീത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം നാളെ തിയറ്ററുകളില്‍ എത്തുകയാണ്. ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു മേനോന്‍ ആണ്. ജോജിക്കു ശേഷം ശ്യാമിന്‍റെ തിരക്കഥയില്‍ പുറത്തെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ റിലീസിനു മുന്‍പ് ചിത്രത്തിന്‍റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

വിനീത് ശ്രീനിവാസനും ബിജു മേനോനുമൊപ്പം അന്തരിച്ച നടന്‍ കൊച്ചുപ്രേമനും പുറത്തെത്തിയ രംഗത്തിലുണ്ട്. കൊച്ചുപ്രേമന്‍ അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് തങ്കം. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്.

 

Also Read :   സൗബിന്‍ ചിത്രം 'അയല്‍വാശി'യിലെ വീഡിയോ സോംഗ് പുറത്തിറങ്ങി