Home LATEST NEWS മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ് ടീമിന്റെ ‘ഇരട്ട’ ട്രെയ്‍ലര്‍ പുറത്തിറങ്ങി

മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ് ടീമിന്റെ ‘ഇരട്ട’ ട്രെയ്‍ലര്‍ പുറത്തിറങ്ങി

ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇരട്ട. തികച്ചും വ്യത്യസ്തരായ രണ്ടു ഇരട്ട സഹോദരന്മാരാണ് ജോജുവിന്‍റെ കഥാപാത്രങ്ങള്‍. ഇരുവര്‍ക്കും ഇടയിലുള്ള പകയുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്. തെന്നിന്ത്യൻ താരം അഞ്ജലി നായികയായി എത്തുന്ന ചിത്രത്തില്‍ ശ്രിന്ദ, ശ്രീകാന്ത്, ശരത് സഭ, കിച്ചു ടെല്ലസ്, ആര്യ സലിം, സാബുമോൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഏതാനും ദിവസം മുന്‍പ് പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്ലര്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

 

Also Read :   വേൾഡ് ബോക്സിംഗ് ചാംപ്യൻഷിപ്; ഇന്ത്യയ്ക്കായി സ്വർണം നേടി നിഖാത് സരീൻ