വാഷിങ്ടൻ: സ്വന്തം ശരീരത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സ്ത്രീകൾക്ക് പൂർണ സ്വാതന്ത്ര്യമാണ് അമേരിക്കൻ ഭരണഘടന വാഗ്ദാനം ചെയ്യുന്നതെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.
ഞായറാഴ്ച റൊ വിഎസ് വേഡ് 50–ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗർഭഛിദ്രത്തെ അനുകൂലിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച റാലികളിൽ പങ്കെടുത്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു നടത്തിയ പ്രസ്താവനയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗർഭഛിദ്രത്തിനെതിരെ സ്വീകരിച്ച ശക്തമായ നടപടികൾ സ്ത്രീ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കമല ഹാരിസ് പറഞ്ഞു.
ഗർഭഛിദ്രത്തിനനുകൂലമായി സമരം ചെയ്യുന്നവർ അവരുടെ ഊർജം സമാഹരിച്ചു റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലെ ഗർഭഛിദ്ര നിരോധന നിയമങ്ങൾക്കെതിരെ ശക്തമായി പോരാടണമെന്നും കമല ഹാരിസ് നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക