ന്യൂഡെൽഹി: റിസര്‍വ് ബാങ്ക് നിര്‍ദേശം അനുസരിച്ച് 2023 ജനുവരി ഒന്ന് മുതല്‍ പുതിയ ബാങ്ക് ലോക്കര്‍ നിയമങ്ങള്‍ നിലവില്‍ വന്നിരുന്നു. ജനുവരി ഒന്ന് മുതല്‍ ലോക്കര്‍ സേവനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളുമായി പുതിയ ലോക്കര്‍ കരാര്‍ ബാങ്കുകള്‍ ഒപ്പുവെക്കണമെന്നാണ് പുതിയ നിയമം.
നിലവിലുള്ള ലോക്കര്‍ ഉപഭോക്താക്കള്‍ക്കും ബാധകമാണ്. എന്നാൽ, ലോക്കറുള്ള ഉപഭോക്താക്കളുമായി പുതുക്കിയ കരാറുകളിൽ ഏർപ്പെടാനുള്ള ബാങ്കുകൾക്കുള്ള സമയപരിധി ആർബിഐ ഡിസംബർ 31 വരെ നീട്ടിയിരിക്കുകയാണ് ഇപ്പോൾ.
ലോക്കർ ഉപയോഗിക്കുന്നവരിൽ വലിയൊരു വിഭാഗത്തിന് ഇതുവരെ കരാറിൽ ഏർപ്പെടാൻ കഴിയാത്തതാണ് ഇതിന് കാരണം. പുതുക്കിയ കരാറിൽ ധാരാളം ഉപഭോക്താക്കൾ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്ന് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റിസർവ് ബാങ്ക് അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക