വാഷിങ്ടൻ: വാഷിങ്ടൻ നഗരത്തിലെ കടയിൽ മൂന്നു പേരെ വെടിവച്ചു കൊലപ്പെടുത്തിയ അക്രമി ജീവനൊടുക്കി. വെടിവയ്പ്പിനുശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇയാൾ ജീവനൊടുക്കിയതാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെക്കുറിച്ച് വിവരം ലഭിച്ച് പൊലീസ് എത്തുമ്പോഴേയ്ക്കും ഇയാൾ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് വെടിവയ്പ്പുണ്ടായത്. ആക്രമണം നടക്കുമ്പോൾ കടയിൽ 21 പേർ ഉണ്ടായിരുന്നു. രണ്ടു പേർക്ക് കടയ്ക്ക് ഉള്ളിൽവച്ചും ഒരാൾക്ക് പുറത്തുവച്ചുമാണ് വെടിയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക