ചുമരുകളില്‍ കറപറ്റിയാല്‍ അത് നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, എല്ലായ്പ്പോഴും കറകള്‍ നീക്കം ചെയ്യുവാന്‍ നല്ല വൃത്തിയുള്ള, പ്രത്യേകിച്ച് അലക്കിയിട്ട എന്തെങ്കിലും തുണി എടുക്കുന്നതാണ് നല്ലത്. ഇതിലേയ്ക്ക് മള്‍ട്ടിപര്‍പ്പസ് ക്ലീനിംഗ് ലോഷന്‍ കുറച്ച് ഒഴിച്ച്, കറ പറ്റിപിടിച്ചിരിക്കുന്നതിന്റെ ഒരു ചെറിയ ഭാഗത്ത് തുണികൊണ്ട് തുടച്ച് നോക്കുക
ചുമരുകള്‍ വേഗത്തില്‍ അഴുക്ക് പിടിക്കാതിരിക്കുവാന്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കി എടുക്കുക. ഇത്തരത്തില്‍ വൃത്തിയാക്കി എടുക്കുന്നതിലൂടെ തന്നെ ചുമരുകള്‍ മനോഹരമാക്കി നിലനിര്‍ത്തുവാന്‍ സാധിക്കും.
തുണിക്കു പകരം സ്പോഞ്ച് ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് നല്ല സോഫ്റ്റായതിനാല്‍ തന്നെ ഇത് ചുമരുകളെ കേടുപാടുകള്‍ സംഭവിക്കാതെ സംരക്ഷിക്കുന്നതിനും അതുപോലെ, നല്ല വൃത്തിയില്‍ കറകള്‍ കളയുവാനും വൃത്തിയാക്കി എടുക്കുവാനും ഇത് സഹായിക്കും.
എല്ലായ്പ്പോഴും വൃത്തിയാക്കി എടുക്കുന്നതിന് മുന്‍പ് ചുമരുകളിലെ പൊടിയെല്ലാം തന്നെ വൃത്തിയാക്കി വയ്ക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച്, മാറാല പിടിച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക