ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം ‘ലവ്ഫുളി യുവേഴ്സ് വേദ’യിലെ രണ്ടാം ഗാനം റിലീസ് ചെയ്തു. ‘അങ്ങനെ ചെയ്യാമോടി പെണ്ണെ’ എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്. ധന്യ സുരേഷ് വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രസീത ചാലക്കുടിയും വിപിൻ സേവ്യറും ചേർന്നാണ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരന്‍ ആണ്.
വെങ്കിടേഷ്, രജിഷ വിജയൻ അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയവര്‍ക്കൊപ്പം തമിഴ് സംവിധായകന് ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക