ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഗൂഗിളിലെ ഉയർന്ന എക്സിക്യൂട്ടീവുകളുടെ ശമ്പളം ഈ വർഷം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സിഇഒ സുന്ദർ പിച്ചൈ. ശമ്പളത്തിന്റെ 6 ശതമാനത്തോളം വെട്ടികുറയ്ക്കാനാണ് സാധ്യത എന്നാണ് പുറത്തു വരുന്ന വിവരം.
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് 12000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ടെക് ഭീമന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലുകൾ നേരിടുകയാണ് കമ്പനി. ഇത് പരിഹരിക്കുന്നതിനായി ശമ്പളം വെട്ടികുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് ആണ് സുന്ദർ പിച്ചൈ വ്യക്തമാക്കുന്നത്.
സീനിയർ വൈസ് പ്രസിഡന്റ് തലത്തിന് മുകളിലുള്ള എല്ലാ ജീവനക്കാരുടെയും വാർഷിക ബോണസിൽ നിന്നും വലിയൊരു തുക വെട്ടികുറയ്ക്കും. അതേസമയം ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈയുടെ ശമ്പളം എത്രത്തോളം വെട്ടികുറയ്ക്കുമെന്നത് വ്യക്തമല്ല.
കമ്പനിയുടെ വളർച്ച മന്ദഗതിയിലായതിനാൽ നിർണ്ണായകമായ തീരുമാനങ്ങളും പ്രവർത്തങ്ങളും എടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പിരിച്ചുവിടലുകൾ ഉൾപ്പെടെ ഉണ്ടായിട്ടുള്ളത് എന്ന് സുന്ദർ പിച്ചൈ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക