Home CRIME കോഴിക്കോട് അയൽവാസികൾ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

കോഴിക്കോട് അയൽവാസികൾ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

കോഴിക്കോട്: കുറ്റ്യാടി വണ്ണാത്തിപ്പൊയിൽ അയൽവാസികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബു (50), അയൽവാസി രാജീവൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ബാബുവിനെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ രാജീവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവം നടക്കുമ്പോൾ ബാബുവിന്‍റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭാര്യ വി ബിജിന അങ്കണവാടിയിൽ നിന്നും മടങ്ങിയെത്തിയപ്പോഴാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മരണങ്ങളിലും ദുരൂഹതയുള്ളതായി തൊട്ടിൽപ്പാലം പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.

Also Read :   രാത്രി ഭക്ഷണവും അമിതഭാരവും തമ്മിൽ ബന്ധമുണ്ടോ?