തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡിസംബർ പാദഫലം പ്രഖ്യാപിച്ചു. 2022 ഒക്ടോബർ – ഡിസംബർ ത്രൈമാസ കാലയളവിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 102.75 കോടിയായി വർധിച്ചു. മുൻ വർഷത്തെ സമാന പാദത്തിൽ 50 കോടി നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണ് അറ്റാദായം ഇത്തവണ കുതിച്ചുയർന്നത്.
അതേസമയം എല്ലാ ഘടകങ്ങളുടെ അടിസ്ഥാനത്തിലും മികച്ച പ്രകടനമാണ് രേഖപ്പെടുത്തിയതെന്നും മൂന്നാം പാദത്തിലെ പ്രവർത്തന ഫലം തൃപ്തികരമാണെന്നും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ പ്രതികരിച്ചു.
2022 ഡിസംബര്‍ അഞ്ചിന് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച വായ്പാ കൈമാറ്റ മാര്‍ഗനിര്‍ദേശം അനുസരിച്ച് 2017 മാര്‍ച്ചിനു മുമ്പ് ബാങ്കിന്റെ കൈവശമുള്ള സെക്യൂരിറ്റി റിസീപ്റ്റുകളുടെ മൂല്യശോഷണത്തിന് ആനുപാതികമായി ഒറ്റത്തവണ അധിക നീക്കിയിരുപ്പ് ഇനത്തിൽ 312 കോടി രൂപ ചേർക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക