Home KERALA അനിൽ ആൻ്റണിക്ക് പകരം ഇനി ഡോ. സരിൻ; കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറാകും

അനിൽ ആൻ്റണിക്ക് പകരം ഇനി ഡോ. സരിൻ; കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറാകും

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്‍ററിയിൽ നരേന്ദ്ര മോദി അനുകൂല പരാമർശം നടത്തിയതിനെ തുടർന്ന് രാജിവച്ച അനിൽ ആന്‍റണിക്ക് പകരം പി. സരിനെ നിയമിച്ച് കോൺഗ്രസ്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനമാണ് ഡോ.സരിന് നൽകുക. കമ്മിറ്റി പുനഃസംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ, ബി.ആർ.എം ഷഫീർ, നിഷ സോമൻ, ടി.ആർ രാജേഷ്, താര ടോജോ അലക്സ്, വീണ നായർ എന്നിവരെയാണ് സജീവ അംഗങ്ങളായി പരിഗണിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സരിൻ. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ രണ്ട് എപ്പിസോഡുകളുള്ള ഡോക്യുമെന്‍ററി വിവാദമായിരുന്നു. കേന്ദ്രസർക്കാർ ഡോക്യുമെൻ്ററിക്ക് വിലക്കേർപ്പെടുത്തിയപ്പോൾ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസ് വെല്ലുവിളിച്ച സമയത്താണ് ബി.ജെ.പിക്കും മോദിക്കും അനുകൂലമായുള്ള പരാമർശം അനിൽ ആൻ്റണി നടത്തിയത്. തുടർന്ന് പാർട്ടിക്കുള്ളിൽ നിന്ന് വലിയ പ്രതിഷേധം നേരിട്ടതിനാൽ അദ്ദേഹം സ്ഥാനം രാജിവക്കുകയായിരുന്നു.

Also Read :   ആർത്തവ ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ