മഞ്ജു വാര്യരുടെ പ്രദർശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ആയിഷ മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. അതേസമയം ഇപ്പോൾ മഞ്ജു പങ്കുവച്ചിരിക്കുന്നത് സിനിമയിലെ മറ്റൊരു കഥാപാത്രത്തെ വീണ്ടും കണ്ടുമുട്ടിയ സന്തോഷമാണ്.
നാടൻ പെൺകൊടിയല്ല, സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവച്ച് നടി മീര നന്ദൻ
‘ആയിഷ മീറ്റ്സ് മാമ്മ’ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. വലിയ വിസ്മയ പ്രകടനമായിരുന്നു ആയിഷയിൽ മോണ എന്ന നടി കാഴ്ചവച്ചത്. ആയിഷക്കൊപ്പം തന്നെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു പേര് കൂടിയാണ് മാമ്മ എന്നത്. ചിത്രം കണ്ടിറങ്ങുമ്പോ ആയിഷയ്ക്കൊപ്പം പരീക്ഷ മനസ്സിൽ ഇടം നേടുന്ന കഥാപാത്രമാണ് മാമ്മ.
“ആയിഷ”, കാണണം. നഷ്ടമാവില്ല; മഞ്ജു വാര്യർ ചിത്രത്തെ കുറിച്ച് കെ.ടി ജലീൽ
മാമ്മയുടെ ഓരോ രംഗങ്ങളും പ്രേക്ഷകന്റെ ഹൃദയത്തിൽ കൊളുത്തി വലിക്കുന്നുണ്ടാവും. അഭിനയം ആത്മാവിലലിഞ്ഞു ചേർന്ന മഞ്ജുവിന്റെ ‘ആയിഷക്കൊപ്പം’ മോണയും ‘മാമ്മ’ എന്ന അതിശയമായി നിറഞ്ഞു നിന്നിരുന്നു. ഇരുവരും വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് മഞ്ജു പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക