ജപ്പാൻ: ശുചിത്വവും വൃത്തിയും നിലനിർത്താൻ വളരെ പരിശ്രമിക്കുകയും പുതു വഴികൾ തേടുകയും ചെയ്യുന്ന രാജ്യമാണ് ജപ്പാൻ. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവിടുത്തെ ഓവുചാലുകൾ.
ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. വൃത്തിയുള്ള ഓവുചാലിലൂടെ മത്സ്യം ഒഴുകുന്നത് വീഡിയോയിൽ കാണാം. അവ അക്വേറിയത്തിലാണെന്നേ കാണുന്നവർക്കു തോന്നൂ.
2020 ഓഗസ്റ്റ് 21 നു ചീഫ് ഡിജിറ്റൽ ഇവാഞ്ചലിസ്റ്റ് വാല അഫ്ഷർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വീണ്ടും വൈറലാവുകയായിരുന്നു. ജപ്പാനിലെ ഡ്രെയിനേജ് കനാലുകൾ വളരെ വൃത്തിയുള്ളതാണ്, അതിൽ കോയി മത്സ്യങ്ങൾ നീന്തുന്നു, എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക