Home INTERNATIONAL അമ്മയുടെ മരണത്തെ തുടർന്ന് അവധി എടുത്തു; തിരിച്ചെത്തിയപ്പോൾ ഗൂഗിൾ പിരിച്ച് വിട്ടു

അമ്മയുടെ മരണത്തെ തുടർന്ന് അവധി എടുത്തു; തിരിച്ചെത്തിയപ്പോൾ ഗൂഗിൾ പിരിച്ച് വിട്ടു

അമ്മയുടെ മരണത്തെ തുടർന്നെടുത്ത അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചെന്ന് മുൻ ഗൂഗിൾ ജീവനക്കാരൻ. അപ്രതീക്ഷിതമായ പുറത്താക്കൽ മുഖത്തേറ്റ അടി പോലെയാണ് തോന്നിയതെന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ടോമി യോർക്ക് പറഞ്ഞു.

അവധിയ്ക്ക് ശേഷം ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകമാണ് ഗൂഗിളിന്‍റെ നടപടി. 2021 ൽ ജോലിയിൽ പ്രവേശിച്ച തന്നെ പിരിച്ചുവിടാനുള്ള കാരണം വ്യക്തമല്ലെന്ന് കരിയർ നെറ്റ്‌വർക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിൽ അദ്ദേഹം എഴുതി.

ക്യാൻസർ ബാധിതയായിരുന്ന ടോമിയുടെ അമ്മ കഴിഞ്ഞ ഡിസംബറിലാണ് മരിച്ചത്. ഇതേതുടർന്ന് നാല് ദിവസം അവധിയെടുത്തു. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ടോമിയെ ഉടനടി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. “വളരെയധികം ഉത്കണ്ഠയ്ക്കും സമ്മർദ്ദത്തിനും ശേഷമാണ് അദ്ദേഹം അവധിയിൽ നിന്ന് മടങ്ങിയെത്തിയത്. തുടർന്നുണ്ടായ പിരിച്ചുവിടൽ മുഖത്തേറ്റ അടി പോലെ തോന്നി,” അദ്ദേഹം പറഞ്ഞു.

Also Read :   ആരോഗ്യമുള്ള ശരീരത്തിനായി നാരുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം