ഫാഷൻ പരീക്ഷണങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനം നേരിടുകയും വിവാദത്തിലാവുകയും ഭീഷണി വരെ നേരിടുകയും ചെയ്യുന്നൊരു ടെലിവിഷൻ താരമാണ് ഉര്‍ഫി ജാവേദ്. ബിഗ് ബോസ് എന്ന പ്രമുഖ ടിവി ഷോയിലൂടെയാണ് ഉര്‍ഫി ഏറെ പേര്‍ക്കും പരിചിതയായത്. ഇതിന് പുറമെ വസ്ത്രധാരണത്തിലെ പുതുമകളും വ്യത്യസ്തതകളും തന്നെ ഉര്‍ഫിയെ എപ്പോഴും വാര്‍ത്തകളില്‍ പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍ ഉര്‍ഫിയുടെ പുതിയ ട്വീറ്റാണ് ഇപ്പോള്‍ വിവാദമാകുന്നത്.
മുംബൈയില്‍ വാടകയ്ക്ക് താമസിക്കാന്‍ ഒരു ഫ്ലാറ്റോ അപ്പാര്‍ട്ട്മെന്റോ കിട്ടുന്നില്ലെന്നാണ് ഇപ്പോള്‍ ഉര്‍ഫി പറയുന്നത്. ഇതിന് കാരണം ഉര്‍ഫിയുടെ വസ്ത്രധാരണവും മതവുമാണെന്നാണ് ഇവര്‍ തന്നെ പറയുന്നത്.
ലഖ്നൗ സ്വദേശിയായ 25 കാരിയായ ഉര്‍ഫി ജനുവരി 24ന് ചെയ്ത ഒരു ട്വീറ്റില്‍ തന്റെ അവസ്ഥ തുറന്നു പറഞ്ഞു. “എന്റെ വസ്ത്രധാരണരീതി കാരണം ചില മുസ്ലീം വീട്ടുടമകള്‍ എനിക്ക് വീട് വാടകയ്ക്ക് നല്‍കുന്നില്ല, ഞാൻ മുസ്ലീമായതിനാൽ ഹിന്ദു വീട്ടുടമകളും എന്നെ വാടകക്കാരിയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്കുനേരെയുള്ള രാഷ്ട്രീയ ഭീഷണികള്‍ മൂലം ചില ഉടമകൾക്ക് എന്നെ വാടകയ്ക്ക് എടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതെ മുംബൈയിൽ ഒരു വാടക അപ്പാർട്ട്മെന്റ് കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ് ” ഉര്‍ഫി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക